മഴ വീണ്ടും കനത്തു; ബാണാസുരസാഗര്‍, മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തിയേക്കും

Monday 13 August 2018 8:17 am IST
ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്‍റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മലമ്ബുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.

പാലക്കാട്: മഴ വീണ്ടും ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെയും പാലക്കാട് മലമ്പുഴ അണക്കെട്ടിന്‍റേയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും.

ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്‍റീ മീറ്റര്‍ വീതമാണ് ഉയര്‍ത്തുക. മലമ്ബുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും.

എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടച്ചേക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.