സ്വാതന്ത്യദിനാഘോഷം; തലസ്ഥാനത്ത് കനത്ത സുരക്ഷ

Monday 13 August 2018 10:18 am IST
ആറു പ്രധാന റോഡുകളിലാണ് ഗതാഗതം നിരോധിക്കുന്നത്. മറ്റ് റോഡുകളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൗകര്യം അനുവദിക്കില്ലെന്നും ഡിഎംആര്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ബുധന്‍ ഉച്ചക്ക് രണ്ടു വരെയാണ് നിയന്ത്രണം.

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാജ്യ തലസ്ഥാനത്ത് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ റിഹേഴ്സല്‍ ഇന്ന് നടക്കും.

ആറു പ്രധാന റോഡുകളിലാണ് ഗതാഗതം നിരോധിക്കുന്നത്. മറ്റ് റോഡുകളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിംഗ് സൗകര്യം അനുവദിക്കില്ലെന്നും ഡിഎംആര്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ബുധന്‍ ഉച്ചക്ക് രണ്ടു വരെയാണ് നിയന്ത്രണം.

സ്വാതന്ത്ര്യദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന ചെങ്കോട്ടക്കും പരിസരത്തും കനത്ത കാവലാണ് ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.