മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി മോഹന്‍ലാല്‍

Monday 13 August 2018 10:23 am IST
തുക മുഖ്യമന്ത്രിക്ക് നാളെ കൈമാറും. നേരത്തെ താരസംഘടനയായ അമ്മയില്‍ നിന്നും പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ഉഴലുന്ന കേരളത്തെ സഹായിക്കാന്‍ ആരംഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി മോഹന്‍ലാല്‍. തുക മുഖ്യമന്ത്രിക്ക് നാളെ കൈമാറും. നേരത്തെ താരസംഘടനയായ അമ്മയില്‍ നിന്നും പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്.

ഇതിന് പുറമെ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ദുരന്തത്തെ ഒന്നായി നിന്ന് നേരിടാമെന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ഇതിന് പുറമെ നിരവധി താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.