സോമനാഥ് ചാറ്റര്‍ജിക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

Monday 13 August 2018 10:59 am IST

ന്യൂദല്‍ഹി: മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്നു സോമനാഥ് ചാറ്റര്‍ജി. ജനാധിപത്യത്തില്‍ പാവപ്പെട്ടവരുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടേയും ഉറച്ച ശബ്ദമായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി കുറിച്ചു. മികച്ച പാര്‍ലമെന്റേറിയനെയാണ് നഷ്ടമായതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അനുശോചിച്ചു.

വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സോമനാഥ് ചാറ്റര്‍ജി ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി നാലു പതിറ്റാണ്ടോളം പാര്‍ലമെന്റ് അംഗമായിരുന്നു. 2008ല്‍ സിപിഎമ്മില്‍നിന്ന് പുറത്താകികയതിനെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.