ബിഷപ്പിന്റെ അറസ്റ്റ് : കോടതിക്ക് ഇടപെടാനാവില്ലെന്ന് സര്‍ക്കാര്‍

Monday 13 August 2018 11:30 am IST

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലേ ബിഷപ്പിനെ അറസ്റ്റ് ചെയ്യനാവൂ. കോടതിക്ക് ഇക്കാ‍ര്യത്തില്‍ ഇടപെടാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 

ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും. അതിന് ശേഷമേ അറസ്റ്റിനെക്കുറിച്ച് ആലോചിക്കാനാവൂ. പരാതിയില്‍ പറയുന്ന ആദ്യ സംഭവം 2014ലാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ തുടര്‍ നടപടികളിലേക്ക് പോകാനാവൂവെന്നും സര്‍ക്കാര്‍ പറയുന്നു. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ആറംഗ സംഘമാണ് ചോദ്യം ചെയ്യാനായി ജലന്ധറിലെത്തിയിരിക്കുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. 

55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്.  കന്യാസ്ത്രീ പരാതി നല്‍കിയ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴി അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കന്യാസ്ത്രീ മാനസിക പീഡനം മാത്രമാണ് പരാതിയായി ഉന്നയിച്ചിരുന്നത് എന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി. എന്നാല്‍ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത് വന്നതോടെ ബിഷപ്പിന്റെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.