ബാഴ്സയ്ക്ക് സ്പാനിഷ് സൂപ്പര്‍ കപ്പ്

Monday 13 August 2018 12:02 pm IST
ബാഴ്സക്കായി നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പിക്വേയും, എഴുപത്തി എട്ടാം മിനിറ്റില്‍ ഡിംബാലെയും ആണ് ബാഴ്സയക്കായി ഗോളുകള്‍ നേടിയത്. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.

റാബത്ത്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് ബാഴ്സലോണ. സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കിരീടം നേടിയത്. ഒമ്ബതാം മിനിറ്റില്‍ സെവിയ ആദ്യം ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും, രണ്ട് ഗോള്‍ തിരിച്ചടിച്ച് ബാഴ്സ സൂപ്പര്‍ കപ്പ് ജേതാക്കളായി.

ബാഴ്സക്കായി നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ പിക്വേയും, എഴുപത്തി എട്ടാം മിനിറ്റില്‍ ഡിംബാലെയും ആണ് ബാഴ്സയക്കായി ഗോളുകള്‍ നേടിയത്. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.

ഒമ്പതാം മിനിറ്റില്‍ വഴങ്ങിയ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. ബാഴ്സയുടെ പ്രതിരോധത്തിലെ പാളിച്ചയാണ് സെവിയ മുതലാക്കിയത്.

ഒമ്പതാം മിനിറ്റില്‍ ബാഴ്സ പ്രതിരോധത്തിലെ പിഴവിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ആദ്യം റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഗോള്‍ അനുവദിച്ചു നല്‍കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ബാഴ്സ ഒപ്പമെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.