സംസ്ഥാനത്ത് 15 വരെ കനത്ത മഴ; റെഡ് അലര്‍ട്ട് നാളെ വരെ

Monday 13 August 2018 12:12 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ 15 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്നതിനാല്‍ ജില്ലകളിലെ റെഡ് അലര്‍ട്ട് നാളെ വരെ നിലനില്‍ക്കും.

കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററിലെക്ക് അടുക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് നാശം വിതച്ച തീവ്രമായ മഴ ഓഗസ്റ്റ് 15വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

എന്നാല്‍ നാളെയോടു കൂടി മഴയുടെ തീവ്രതയ്ക്ക് അല്‍പം ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇടുക്കി, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള സാധ്യത

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അതാത് ജില്ലാകള്ടര്‍മാരോട് നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ട് കൊണ്ട് പോകാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ദുരിതബാധിത പ്രദേശങ്ങളില്‍ കര- നാവിക - വ്യോമ സേനകളുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമായി തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.