ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇടപാട് വേണ്ട

Monday 13 August 2018 12:30 pm IST

ന്യൂദല്‍ഹി: ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ രാജ്യങ്ങളോട് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു ആശയ വിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്ത് അയച്ചു.

ഈ രാജ്യങ്ങളിലെ ചില സംഘടനകളും ഏജന്‍സികളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നേരില്‍ ബന്ധപ്പെടുകയും കത്തുകള്‍ അയക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടി. ഇത്തരത്തിലുളള എല്ലാ ആശയവിനിമയങ്ങളും ആഭ്യന്തര മന്ത്രാലയം വഴി മാത്രമേ ആകാവുള്ളു എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മനുഷ്യക്കടത്ത്, ലഹരിവില്‍പ്പന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇറാഖ്, സിറിയ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേയും ചില സമയങ്ങളില്‍ കരുതല്‍ വേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്താറുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.