ശബരിമല: പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പ, ആനത്തോട് അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ പമ്പ ത്രിവേണി മുങ്ങിയതിനെ തുടര്‍ന്നാണിത്. സമീപത്തെ കടകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
പമ്പാ നദിയില്‍ ഇറങ്ങുന്നതിനും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കാനിരിക്കെയാണ് ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: