അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനം: ബാദ്രയില്‍ 18 അടി വലിപ്പമുള്ള ചുമര്‍ചിത്രം ഒരുങ്ങി

Monday 13 August 2018 1:12 pm IST

മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടെ അന്‍പത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് നടിയോടുള്ള ആദരസൂചകമായി മുംബൈയിലെ ബാദ്രയില്‍ അവരുടെ 18 അടി വലിപ്പമുള്ള ചുമര്‍ചിത്രം ഒരുങ്ങി.

രഞ്ജിത്ത് ദാഹിയയുടെ നേതൃത്വത്തില്‍ പത്തോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്നാണ് ചുമര്‍ചിത്രം ഒരുക്കിയിരിക്കുന്നത്. 1963 ആഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം. തുടര്‍ന്ന് 1969 ല്‍ സിനിമാജീവിതം ആരംഭിച്ച ശ്രീദേവി വിവിധ ഭാഷകളിലായി മുന്നൂറിലധികം സിനിമകളിലഭിനയിച്ചു.

അവസാന ചിത്രമായ മോമിലൂടെ മരണാനന്തര ബഹുമതിയായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.