വരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ഏറ്റെടുക്കും

Monday 13 August 2018 1:05 pm IST
വരാപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ മൊഴി നല്‍കിയവരുടെയും പങ്ക് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതിയായ ശ്രീജിത്തിനെ പിടികൂടിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നെനെയെന്നും അഖില വ്യക്തമാക്കിയിരുന്നു.

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍. ശ്രീജിത്തിന്റെ ഭാര്യ നിയമപോരാട്ടം നടത്തിയാണ് സിബിഐയെ കൊണ്ട് അന്നെഷിപ്പിക്കുന്നത് നിലവിലെ കേസ് അന്നെഷണം തൃപ്തി അല്ല എന്നും അഖില പറഞ്ഞിരുന്നു. അഖില നല്‍കിയ ഹര്‍ജി തള്ളികൊണ്ട് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു.

ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു. എസ്.പി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും അഖില ആവശ്യപ്പെട്ടു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ട്. വരാപ്പുഴ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വ്യാജ മൊഴി നല്‍കിയവരുടെയും പങ്ക് അന്വേഷിക്കണം. യഥാര്‍ത്ഥ പ്രതിയായ ശ്രീജിത്തിനെ പിടികൂടിയിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നെനെയെന്നും അഖില വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.