പൈനാവ്: ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നടപടി തുടങ്ങി. ജലനിരപ്പ് 2397 അടി ആയാല്‍ വെള്ളം തുറന്ന് വിടുന്നത് കുറയ്ക്കും. വെള്ളത്തിന്റെ അളവ് 300 ഘനമീറ്ററായി കുറയ്ക്കാനാണ് നീക്കം. നിലവില്‍ 2397.5 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
ഷട്ടറുകള്‍ തല്ക്കാലം അടയ്ക്കില്ല. കനത്ത മഴ തുടരുന്നതിനാല്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തും. പ്രദേശത്ത് ഇന്നും നാളെയും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റവന്യു-കെഎസ്ഇബി ഉദ്യോഗസ്ഥരോട് ജാഗ്രത തുടരാനും റവന്യുവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള യോഗത്തിൽ ധാരണയായി.
അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന, പൊലീസ്, അഗ്നിശമന സേന തുടങ്ങി സർക്കാർ സംവിധാനങ്ങളെല്ലാം സർവസജ്ജരായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: