സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തണം; ഷിയ വഖഫ് ബോര്‍ഡ്

Monday 13 August 2018 3:23 pm IST

ലക്നൗ: സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഷിയ വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്ന എല്ലാ അംഗീകൃത മദ്രസകളും സ്‌കൂളുകളും കോളേജുകളും ദേശീയ പതാക ഉയര്‍ത്തി ദേശീയ ഗാനം ആലപിച്ച് ഭാരത് മാതാ കീ ജയ് എന്ന് വിളിക്കണമെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് വഖഫ് ചീഫ് വസീം റിസ്വിയാണ് ഉത്തരവിറക്കിയത്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാം ഒരിക്കലും ഭാരത് മാതാ കീ ജയ് എന്ന് പറയുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ വിലക്കിയിട്ടില്ലെന്ന് തെളിയിക്കാനാണ് ഈ തീരുമാനമെന്ന് റിസ്വി പറഞ്ഞു. മറ്റുള്ളവരുടെ മേല്‍ ഇന്ത്യ നേടിയ വിജയത്തെയാണ് ഇത് കാണിക്കുന്നത്. ചില മതഭ്രാന്തന്‍മാര്‍ തങ്ങളുടെ കൂട്ടത്തിലുള്ള ചിലരുടെ അജ്ഞതയെ മുതലെടുക്കുകയാണ്. രാജ്യത്തെ വെറുക്കാനാണ് അവര്‍ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്. ഇത് അനുവദിച്ച് കൊടുക്കാന്‍ പറ്റുന്നതല്ല. സ്വാതന്ത്ര്യദിനം നമ്മുടെയെല്ലാം അഭിമാന ദിനമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ദിവസം ആഘോഷിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

എന്നാല്‍ തങ്ങളെ ആരും ദേശീയത പഠിപ്പിക്കേണ്ടതില്ലെന്ന് സുന്നി വിഭാഗത്തിലെ മൗലാന സൂഫിയാന്‍ നിസാമി പറഞ്ഞു. തങ്ങള്‍ എല്ലാ തവണയും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ദേശീയത പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.