എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Monday 13 August 2018 3:43 pm IST
കേസില്‍ അഞ്ച് സാക്ഷികള്‍ ഉണ്ട്. തിയേറ്റര്‍ ഉടമയാണ് മുഖ്യസാക്ഷി. നേരത്തെ പ്രതിപ്പട്ടികയിലായിരുന്നു തിയേറ്റര്‍ ഉടമ ഉള്‍പെട്ടിരുന്നത്. ഒന്നാംപ്രതി മൊയ്തീന്‍കുട്ടിയും രണ്ടാംപ്രതി പെണ്‍കുട്ടിയുടെ അമ്മയുമാണ്.

മലപ്പുറം : എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ ഡിവൈഎസ്പി ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം മഞ്ചേരി പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗത്തിന് സമാനമായ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. കുട്ടിയുടെ അമ്മക്കെതിരെ പ്രേരണാകുറ്റം ചുമത്തി.

കേസില്‍ അഞ്ച് സാക്ഷികള്‍ ഉണ്ട്. തിയേറ്റര്‍ ഉടമയാണ് മുഖ്യസാക്ഷി. നേരത്തെ പ്രതിപ്പട്ടികയിലായിരുന്നു തിയേറ്റര്‍ ഉടമ ഉള്‍പെട്ടിരുന്നത്. ഒന്നാംപ്രതി മൊയ്തീന്‍കുട്ടിയും രണ്ടാംപ്രതി പെണ്‍കുട്ടിയുടെ അമ്മയുമാണ്.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതിയുമായി തിയേറ്ററിലെത്തിയ പട്ടാമ്പി സ്വദേശിയും വ്യവസായിയുമായ മൊയ്തീന്‍കുട്ടി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.