30 ഇന്ത്യാക്കാരെ പാക്കിസ്ഥാന്‍ വിട്ടയച്ചു

Monday 13 August 2018 4:22 pm IST

ഇസ്ളാമാബാദ്: തടവില്‍ കഴിഞ്ഞിരുന്ന മുപ്പത് ഇന്ത്യക്കാരെ പാക്കിസ്ഥാന്‍ വിട്ടയച്ചു. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചാണിത്. ഇവരില്‍ 27 മല്‍സ്യബന്ധന തൊഴിലാളികളും പെടുമെന്ന് വിദേശകാര്യവക്താവ് മൊഹമ്മദ് ഫൈസല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.കറാച്ചി മലീര്‍ ജയിലടച്ച ഇവരെ പിന്നീട് ലാഹോറില്‍ എത്തിച്ചു. ഇവരെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യയ്ക്ക് കൈമാറും.

ഇന്നാണ് പാക്കിസ്ഥാന്റെ സ്വാതന്ത്ര ദിനം. ഇന്ത്യയും പാക് തടവുകാരെ വിട്ടയച്ച് ക്രിയാത്മകയമായി പ്രതികരിക്കുമെന്ന് വിശ്വസിക്കുന്നു. വക്താവ് തുടര്‍ന്നു.418 മല്‍സ്യബന്ധനത്തൊഴിലാളികള്‍ അടക്കം 470 ഇന്ത്യാക്കാരാണ് പാക് ജയിലുകളിലുള്ളത്. ഞായറാഴ്ചയും അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഏതാനും മല്‍സ്യബന്ധന തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.