കേജ്‌രിവാളിനും സിസോദിയക്കും കുറ്റപത്രം

Tuesday 14 August 2018 2:31 am IST

ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അംശു പ്രകാശിനെ മര്‍ദിച്ച കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കും 11 ആംആദ്മി എംഎല്‍എമാര്‍ക്കും എതിരെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് എംഎല്‍എമാര്‍. കേസില്‍ ഈ മാസം 25ന് വാദം കേള്‍ക്കുമെന്ന് ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ അറിയിച്ചു.

കേജ്‌രിവാളിന്റെ ഓഫീസില്‍ വച്ച് യോഗം ചേരവേയാണ് ഫെബ്രുവരി 19ന്ചീഫ് സെക്രട്ടറിയെ മര്‍ദിച്ചത്. കേസുമായി ബന്ധപ്പെട്ട് കേജ്‌രിവാളിനെ ദല്‍ഹി പോലീസ് മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അക്രമം നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.