ന്യൂദല്‍ഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വിവിധ തരം വാഹനങ്ങളില്‍ അവയില്‍ ഉപയോഗിക്കുന്ന ഇന്ധനമനുസരിച്ച് ഹോളോഗ്രാം പതിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ഇതു പ്രകാരം പെട്രോള്‍, പ്രകൃതി വാതക വാഹനങ്ങളില്‍ ഇളം നീല നിറത്തിലുള്ള സ്റ്റിക്കറും ഡീസില്‍ വാഹനങ്ങളില്‍ ഓറഞ്ച് നിറത്തിലുളള സ്റ്റിക്കറുകളും പതിക്കാനുള്ള കേന്ദ്ര നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു.
ദല്‍ഹിയില്‍ സപ്തംബര്‍ മുതല്‍ ഇക്കാര്യം നടപ്പാക്കാനും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പച്ച സ്റ്റിക്കര്‍ പതിക്കുന്ന കാര്യം ആലോചിക്കാന്‍ കോടതി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വാഹനങ്ങളെ വേഗം തിരിച്ചറിയാനാണ് ഇത്തരം സ്റ്റിക്കറുകള്‍ പതിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: