മണിപ്പാല്‍ യൂണി റെഡ്‌ക്രോസുമായി സഹകരണത്തിന്

Tuesday 14 August 2018 2:47 am IST

മണിപ്പാല്‍: മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ അന്താരാഷ്ട്ര സംഘടനായ റെഡ്‌ക്രോസുമായി പരസ്പര സഹകരണത്തിന് ഉടമ്പടി ഒപ്പിട്ടു. ഇരുവിഭാഗത്തിനും  മുന്നോട്ടുപോകുന്നതിനും സൂക്ഷ്മ മേഖലകളില്‍ അറിവ് പങ്കിടുന്നതിനുമാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. 

ഐസിആര്‍സി, ഇന്ത്യന്‍ ഉപഖണ്ഡത്തില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, സര്‍ജറി വിഭാഗം അധ്യാപകര്‍ തുടങ്ങിയവര്‍ക്കായി വെപ്പണ്‍ വൂണ്ടഡ് സര്‍ജറിയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കും. സംയുക്ത കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍, നൂതന കണ്ടുപിടിത്തങ്ങള്‍, ഹ്യുമാനിറ്റേറിയന്‍ ഫോറന്‍സിക്‌സ്, തുടങ്ങിയ മേഖലകളിലും  സഹകരണത്തിന് പദ്ധതിയിടുന്നു. 

മണിപ്പാല്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. എച്ച് വിനോദ് ഭട്ട്, പിവിസി ഡോ. പൂര്‍ണിമ ബാലിഗ, സര്‍വകലാശാല രജിസ്റ്റാര്‍ ഡോ. നാരായണ സബാഹിത്, മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. പ്രഗ്‌നാറാവു, മംഗലാപുരം കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എം. വെങ്കട്രായ പ്രഭു, മണിപ്പാല്‍ സര്‍വകലാശാലഅന്താരാഷ്ട്ര സഹകരണ വിഭാഗം ഡയറക്ടര്‍ ഡോ. രഘു രാധാകൃഷ്ണ, റെഡ് ക്രോസ് ഇന്ത്യന്‍ പ്രതിനിധികളായ ഐസിആര്‍സി ഡെപ്യൂട്ടി മെഡിക്കല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആന്‍ജും സോനി, സാമ്പത്തിക ഭരണവിഭാഗം മേധാവി ആശിഷ് അറോറ, ഇന്നൊവേഷന്‍ പ്രോഗ്രാം ഓഫീസര്‍ സുശീല്‍ മാറ്റേ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.