ഏകദിന റാങ്കിങ്: ഇന്ത്യ രണ്ടാമത്

Tuesday 14 August 2018 2:59 am IST

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടാണ് ഒന്നാമത്. ഏകദിന പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിച്ചതോടെ അവര്‍ക്ക് 127 പോയിന്റായി. ഇന്ത്യക്ക് 121 പോയിന്റുകളാണുള്ളത്. 112 പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമതുണ്ട്.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്ക് റാങ്കിങ്ങില്‍ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴോട്ടിറങ്ങി അവര്‍ നാലാമതായി. 104 പോയിന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതാണ്. ഓസ്‌ട്രേലിയ ആറാമതും ബംഗ്ലാദേശ് ഏഴാം സ്ഥാനത്തുമാണ്. എട്ടാമത് ശ്രീലങ്ക. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. പാക്കിസ്ഥാന്റെ ബാബര്‍ അസം, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഇന്ത്യയുടെ രോഹിത് ശര്‍മ, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങൡ.

ഒമ്പതാമുള്ള ശിഖര്‍ ധവാനും ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആറാമതുള്ള കുല്‍ദീപ് യാദവ്, ഒമ്പതാമതുള്ള യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ആദ്യ പത്തില്‍ ഇടംനേടി. അഫ്ഗാന്റെ റഷിദ് ഖാന്‍, പാക്കിസ്ഥാന്റെ ഹസന്‍ അലി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ശ്രീലങ്കന്‍ ബൗളര്‍ 22 സ്ഥാനം മുന്നേറി 21-ാമതെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.