സേവാഭാരതിക്ക് സഹായവുമായി കൊട്ടാരക്കരയിലെ വ്യാപാരി വ്യവസായി സമൂഹം

Tuesday 14 August 2018 3:00 am IST

ആലപ്പുഴ: കുട്ടനാട്ടില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സേവാഭാരതിക്ക് കൈത്താങ്ങായി കൊട്ടാരക്കരയിലെ വ്യാപാരി വ്യവസായി സമൂഹമെത്തി. 25000 ലിറ്റര്‍ വെള്ളം, വിറക്, പച്ചക്കറി, തുണിത്തരങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഏഴ് ലോറികളിലായിട്ടാണ് കുട്ടനാട് നെടുമുടിയില്‍ പ്രവര്‍ത്തിക്കുന്ന സേവാഭാരതിയുടെ സംഭരണകേന്ദ്രത്തിലെത്തിച്ചത്. അഭിഷേക് കാഷ്യു ഉടമ ഓമനക്കുട്ടന്‍ പിള്ള, ചിലങ്ക ബിജു, റോട്ടറി ക്ലബ് പ്രതിനിധി അനില്‍ എന്നിവരാണ് സംഘത്തിന് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു സാധനങ്ങള്‍ ഏറ്റുവാങ്ങി. 

ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹസംഘചാലക് വി.എന്‍.രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജില്ലാ സേവാപ്രമുഖ് ഗിരീഷ്, സേവാഭാരതി സംസ്ഥാന സംഘടനാ കാര്യദര്‍ശി യു.എന്‍. ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഡി. വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആലപ്പുഴ സേവാഭാരതി പ്രവര്‍ത്തകരോടൊപ്പം ബിഎംഎസ് നെടുമുടി യൂണിറ്റിലെ പ്രവര്‍ത്തകരും സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.