പയ്യന്നൂര്‍: സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ 98-ാമത് ജയന്തി വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പടമ്പ് അവധൂത ആശ്രമത്തില്‍ സംഘടിപ്പിച്ച ഗുരുവന്ദനം ആധ്യാത്മിക സദസ്സ് അഴീക്കോട് സ്വാമി ആത്മചൈതന്യ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ കെ.രാമന്‍പിള്ള അധ്യക്ഷതവഹിച്ചു. പിണറായി ബാലകൃഷ്ണ സ്വാമി, കാ.ഭാ.സുരേന്ദ്രന്, കെ.എന്‍.നാരായണന് മാസ്റ്റര്‍, വിജയകൃഷ്ണന്, അഡ്വ.സജിത്ത് കുമാര്‍, രവീന്ദ്രനാഥ് ചേലേരി എന്നിവര്‍ സംസാരിച്ചു എം.പി.നീലകണ്ഠന് നമ്പൂതിരിയുടെ പുനരപി ജനനം പുനരപി മരണം പുസ്തകം കെ.രാമന്‍പിള്ള,സാധു വിനോദ് സ്വാമിക്ക് സമര്‍പ്പിച്ചു. സാധു വിനോദ് അനുഗ്രഹ ഭാഷണം നടത്തി.തുടര്‍ന്ന് അന്നദാനവും രാമായണം പാരായണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: