രാമായണ മത്സരവും അനുമോദനവും നടത്തി

Tuesday 14 August 2018 1:31 am IST

 

ഇരിട്ടി: രാമായണ മാസാചാരനത്തിന്റെ ഭാഗമായി കൈരാതി കിരാത ക്ഷേത്രത്തില്‍ രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി മത്സരം, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ  നടന്നു. പരിപാടി കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് പ്രിന്‍സിപ്പാള്‍ കെ.വി.ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ കഴിവുകള്‍ നമ്മള്‍ തന്നെ തിരിച്ചറിയണമെന്നും അത് പരിപോഷിപ്പിക്കുന്നതിനുള്ളശ്രമം നടത്തുകയും അതിലൂടെ യഥാര്‍ത്ഥ ജീവിതവിജയം നേടാനാവുമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. 48 വയസ്സുവരെ തോല്‍വിയിലൂടെ മാത്രം സഞ്ചരിച്ച് അന്‍പത്തി ഒന്നാം വയസ്സില്‍ അമേരിക്കയുടെ പ്രസിഡണ്ടായിത്തീര്‍ന്ന എബ്രാഹം ലിങ്കന്റെ ജീവചരിത്രം അതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കാര്യദര്‍ശി എ.പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് പി.കരുണാകരന്‍, എന്‍.വി.പ്രജിത്ത്, എ.വി.രാമകൃഷ്ണന്‍, പി.വി.രാജേഷ്, പി.പി.വിശ്വനാഥന്‍, എം.പുരുഷോത്തമന്‍  എന്നിവര്‍ പ്രസംഗിച്ചു. മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  ഇരുന്നൂറോളം  വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.