രാമായണം പ്രശ്‌നോത്തരി സംഘടിപ്പിച്ചു

Tuesday 14 August 2018 1:34 am IST

 

ചിറക്കല്‍: പട്ടേല്‍ റോഡ് ദീനദയാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമായണം പ്രശ്‌നോത്തരി മത്സരം നടത്തി. രാമഗുരു യുപി സ്‌കൂളില്‍ നടന്ന പരിപാടി കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 

പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കാളികളായി. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സദസ്സില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ടി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. രാമായണത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. പി.പി.രാജേഷ് സ്വാഗതം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.