മോഷണ കേസ് : യുവാവ് അറസ്റ്റില്‍

Tuesday 14 August 2018 1:36 am IST

 

ശ്രീകണ്ഠപുരം: മോഷണ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. കാവുമ്പായിയിലെ മുണ്ടയാടന്‍ പടിഞ്ഞാറെ വീട്ടില്‍ രജീഷി(35) നെയാണ് ശ്രീകണ്ഠപുരം എസ്‌ഐ പി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 18ന് ഇയാളുടെ അയല്‍വാസിയായ പടിഞ്ഞാറെ വീട്ടില്‍ ഓമനയുടെ വീട് കുത്തിത്തുറന്ന് ഒന്നര പവന്‍ സ്വര്‍ണാ‘രണമാണ് ഇയാള്‍ കവര്‍ന്നത്. 

മേയ് എട്ടിന് രാത്രി കാവുമ്പായിയിലെ എം.സി. വിജയന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും കാറും അടിച്ചുതകര്‍ത്ത ഇയാള്‍ പമ്പുസെറ്റ് നശിപ്പിക്കുകയും ചെയ്തു. ഇരു കേസുകളിലും വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിരലടയാളം ശേഖരിച്ചിരുന്നു. 

തുടര്‍ന്ന് വിട്ടയച്ച ഇയാള്‍ താന്‍ പിടിക്കപ്പെടുമെന്ന സൂചനയെ തുടര്‍ന്ന് നാട്ടില്‍നിന്ന് മുങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വീട്ടുകാര്‍ ഇയാളെ കാണാനില്ലെന്നു കാണിച്ച് പോലീസ് പരാതി നല്‍കിയിരുന്നു. വിരലടയാള ത്തില്‍ ഇയാളാണ് പ്രതിയെന്ന് വ്യക്തമായതോടെ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ എറണാകുളത്തുവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.