വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Tuesday 14 August 2018 1:48 am IST

 

തലശ്ശേരി: പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് കൊണ്ട് പോയി അപമാനിച്ച ശേഷം നാട്ടില്‍ നിന്നും വിദേശത്തേക്ക് കടന്ന യുവാവിനെ കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പീഡന പരാതിയെ തുടര്‍ന്ന് മുങ്ങിയ കതിരൂര്‍ മൈതാന പള്ളിക്കടുത്ത മറിയു മഹലില്‍ സിറാജാണ് (25)  ഒരു വര്‍ഷത്തിന് ശേഷം പോലീസില്‍ കുടുങ്ങിയത്. കതിരൂര്‍ എസ്‌ഐ സി.ഷാജു, അഡീഷണല്‍ എസ്‌ഐ ദിലീപ് ബാലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  പ്രതിയെ ഇന്നലെ തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പരാതിക്കാരിയായ പെണ്‍കുട്ടിയെ കാറില്‍ മാഹിയിലെ ഒരു സൂഹൃത്തിന്റെ വീട്ടിലും മാനന്തവാടിയിലും ഇല്ലിക്കുന്നിലും കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് അന്ന് ബന്ധുക്കള്‍ കതിരൂര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്സെടുത്തിരുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.