മോഹനന്‍ ചാലാട് അനുസ്മരണവും ചിത്രപ്രദര്‍ശനവും ഇന്നു മുതല്‍

Tuesday 14 August 2018 1:53 am IST

 

കണ്ണൂര്‍: മോഹനന്‍ ചാലാട് അനുസ്മരണ സമിതി, പുരോഗമന കലാസാഹിത്യസംഘം, കേരള ചിത്രകലാ പരിഷത്ത് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ മോഹന്‍ ചാലാട് അനുസ്മരണ പരിപാടിയും ചിത്രപ്രദര്‍ശനവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിമംബര്‍ ദി ബ്ലൂമിംഗ് ഷേഡ്‌സ് എന്ന പേരില്‍ ഇന്നു മുതല്‍ 23 വരെ മോഹനന്‍ ചാലാട് ആര്‍ട്ട് ഗ്യാലറിയില്‍ മോഹനന്‍ ചാലാട് അനുസ്മരണവും മോഹനന്‍ ചാലാടിന്റെ ചിത്രപ്രദര്‍ശനവും നടക്കും. വൈകുന്നേരം 5 മണിക്ക് കെ.കെ.രാഗേഷ് എംപി ഉദ്ഘാടനം ചെയ്യും. എം.കെ. മനോഹരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക്് കാര്‍ട്ടൂണിസ്റ്റുകളായ സുരേന്ദ്രന്‍ വരച്ചാല്‍, ജെ.പി.നിര്‍മലഗിരി എന്നിവരുടെ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഡെമോണ്‍സ്‌ട്രേഷന്‍ നടക്കും

17 ന് വൈകുന്നേരം അഞ്ചിന് സര്‍ഗാത്മകതയുടെ മനശാസ്ത്രം എന്ന വിഷയത്തില്‍ വി.വി.റിനേഷിന്റെ പേപ്പര്‍ പ്രസന്റേഷന്‍, 19 ന് വൈകുന്നേരം അഞ്ചിന് ടി.കെ. പദ്മിനിയും ആധുനിക ചിത്രകലയും എന്ന വിഷയത്തില്‍ പൊന്ന്യം ചന്ദ്രന്റെ പ്രഭാഷണം, 20ന് സത്യനാഥ് തലശേരിയുടെ അക്രിലിക് പെയിന്റിംഗ് ഡെമോണ്‍സ്‌ട്രേഷന്‍, 21 ന് രാജീവന്‍ പാറയിലിന്റെ പോട്രേയിറ്റ് ഡെമോണ്‍സ്‌ട്രേഷന്‍, 22 ന് മനോജ് കുമാറിന്റെ ടെറാക്കോട്ട ശില്‍പ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ നടക്കും. 23 ന് ചിത്രപ്രദര്‍ശനം സമാപിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴു വരേയാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് കളത്തില്‍, രാജീവന്‍ പാറയില്‍, പങ്കജം മോഹനന്‍, ഗോവിന്ദന്‍ കണ്ണപുരം എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.