കണ്ണൂര്‍: ബിഎസ്എന്‍എല്ലിനെയും പൊതുമേഖലകളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്ലിലെ വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി സ്വാതന്ത്ര്യദിനത്തില്‍ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് സ്വാതന്ത്ര്യ സംരക്ഷണ സദസ് സംഘടിപ്പിക്കും. രാവിലെ 9.30 മുതല്‍ നടക്കുന്ന സദസില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജു കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ബിഎസ്എന്‍എല്‍ഇയു, എസ്എന്ഇയു, എഐബിഎസ്എന്എല്ഇഎ, എസ്ഇഡബ്ല്യുഎ, ടിഇപിയു, എഫ്എന്‍ടിഒ, എന്‍എഫ്ടിഇ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സദസ് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ രവീന്ദ്രന് കൊടക്കാട്, കെ.പി.ജിതേഷ്, പി.മനോഹരന്, ബേബി ആന്റണി, പി.രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: