ഹനുമാരമ്പലത്തില്‍ ഇന്ന് വാദ്യസംഗീത സമന്വയം

Tuesday 14 August 2018 1:59 am IST

 

പയ്യന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹായത്തോടെ ചെറുതാഴം ഹനുമാരമ്പലത്തിലെ രാമായണ മണ്ഡപത്തില്‍ വാദ്യസംഗീത സമന്വയം നടക്കും. ചെറുതാഴം കരയടം ചന്ദ്രന്‍ മാരാറാണ് സംഗീതസമന്വയം പരിപാടി അരങ്ങിലെത്തിക്കുന്നത്. ഇന്ന് വൈകീട്ട് 6.30ന് ആരംഭിക്കുന്ന പരിപാടി ചെറുതാഴം ചന്ദ്രന്റെ അധ്യക്ഷതയില്‍ ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കെ.എച്ച്.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. വി.വി.പ്രീത, വസന്ത, എ.ഡി.നമ്പ്യാര്‍, മോഹനവര്‍മ്മ, കെ.വി.ഗോകുലാനന്ദന്‍, ലതീഷ് പുതിയടത്ത് തുടങ്ങിയവര്‍ സംസാരിക്കും. പരമ്പരാഗത സംഗീത ഉപകരണങ്ങളും ക്ഷേത്ര വാദ്യ ഉപകരണങ്ങളുമായ ശംഖ്, ഇടക്ക, ചെണ്ട, മദ്ദളം, മൃദംഗം, തബല, വയലിന്‍, ഓടക്കുഴല്‍, ഇലത്താളം തുടങ്ങിയവയ്‌ക്കൊപ്പം സോപാന സംഗീതവും ഒത്തുചേരും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.