ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട് തകര്‍ന്നു

Tuesday 14 August 2018 2:02 am IST

 

ചെറുപുഴ: കാലവര്‍ഷക്കാറ്റില്‍ വീടിന്റെ മേലെ തെങ്ങ് വീണ് വീട് തകര്‍ന്നു. ചെറുപുഴ പഞ്ചായത്തിലെ കക്കോട്ട് ചപ്പാരം തട്ട് ഭാഗത്ത് സി.കെ.കുമാരന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു അപകടം. അപകടത്തില്‍ വീട്ടമ്മ കാര്‍ത്യായനിക്ക് പരിക്കേറ്റു. വീടിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന തെങ്ങ് ശക്തമായ കാറ്റില്‍ മുറിഞ്ഞ് വീടിന്റെ ഒരു ഭാഗത്ത് പതിക്കുകയായിരുന്നു. വീടിന്റെ അടുക്കളഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഇതിന് സമീപത്തെ വിറകുപുരയും നിലംപൊത്തി. അപകടസമയത്ത് മേല്‍ക്കൂരയിലുള്ള ഓട് വീണാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. പുളിങ്ങോം വില്ലേജ് ഓഫീസര്‍ കെ.രാജന്‍, പഞ്ചായത്തംഗം പി.ആര്‍.സുലോചന എന്നിവര്‍ വീട് സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തെങ്ങ് മുറിച്ചുമാറ്റി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.