ബ്രണ്ണന്‍ ഹയര്‍ സെക്കന്ററിയില്‍ ഹൈടെക് ക്ലാസ് മുറികള്‍ നാളെ ഉദ്ഘാടനം ചെയ്യും

Tuesday 14 August 2018 2:03 am IST

 

തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്ററിയില്‍ രണ്ട് ഹൈടെക് ക്ലാസ് മുറികളുടെയും പിടിഎ എസ്എസി ഓഫീസിന്റെയും ഉദ്ഘാടനം നാളെ ഉച്ചക്ക് 2 മണിക്ക് നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, ജോര്‍ജ് ഞെരളക്കാട്ട് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. രക്ഷാകര്‍ത്താക്കളുടെ സഹായത്തോടെയാണ് ഓഫീസ് മുറി ഒരുക്കിയത്. ഓഫീസ് മുറിയും പഠനത്തിന് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വതന്ത്ര്യ ദിനത്തില്‍ രാവിലെ മുതല്‍ കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനം, സ്വാതന്ത്ര്യസമര ചരിത്രം, സ്ലൈഡ് ഷോ, ചിത്രപ്രദര്‍ശനം, ക്വിസ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. കലാ കായിക പ്രവൃത്തി പരിചയ ശാസ്ത്രമേളകളിലും ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി ഏറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് നവാസ് മേത്തര്‍, സൗജത്ത് ടീച്ചര്‍, നിഷാ സന്തോഷ്, എ.വിനയകുമാര്‍, വി.പ്രസാദന്‍, പി.നൗഫല്‍, അസീസ് വടക്കുമ്പാട്, അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.