കണ്ണൂര്‍: ജില്ലയിലെ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കര്‍ഷകരെ ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ആദരിക്കും. നാളെ വൈകുന്നേരം 3 മണിക്ക് താവക്കര സ്കൈപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കേന്ദ്ര കൃഷിവകുപ്പ് മന്ത്രി പാര്സോത്തം രുപാല ഉദ്ഘാടനം ചെയ്യും. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ദേശീയ കൗണ്‍സിലംഗം പി.കെ.വേലായുധന്, കെ.കെ.വിനോദ്കുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: