ഇ.പി.ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Tuesday 14 August 2018 10:25 am IST
ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാര്‍മികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചടങ്ങില്‍നിന്നും വിട്ടുനിന്നത്.

തിരുവനന്തപുരം: ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്‌റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.

ഏറ്റവും വലിയ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതു ധാര്‍മികമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചടങ്ങില്‍നിന്നും വിട്ടുനിന്നത്. ജയരാജനും കൂടി മന്ത്രിസഭയില്‍ എത്തിയതോടെ കണ്ണൂരില്‍നിന്നും മുഖ്യമന്ത്രിയടക്കം നാല് പേര്‍ മന്ത്രിസഭയില്‍ ഉണ്ട്. അതുകൂടാതെ, ജയരാജന്‍ വന്നതോടെ മന്ത്രിസഭയില്‍ അംഗങ്ങളുടെ എണ്ണം 20 ആയി ഉയര്‍ന്നു. 

വ്യവസായം, കായികം, യുവജനക്ഷേമം വകുപ്പുകളിലേക്കാണ് ജയരാജന്‍ തിരിച്ചെത്തിയിരിക്കുന്നത്. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയാണ് ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.