കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ കൈമാറണമെന്ന നടന് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി കോടതി തള്ളി. ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറികാര്‍ഡ് നല്കാന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.
കുറ്റാരോപിതനായ ദിലീപിന് ദൃശ്യങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അത് നടിയുടെ സ്വകാര്യതയ്ക്ക് ഹാനീകരമാണെന്ന പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. നേരെത്തെ സെക്ഷന്‍സ് കോടതിയും ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: