മദ്രസയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ക്രൂരപീഡനം

Tuesday 14 August 2018 11:16 am IST

ലക്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്രസയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗോസി മേഖലയിലാണ് പതിനൊന്നുകാരിയെ മദ്രസ മാനേജര്‍ ഉള്‍പ്പടെ ആറുപേര്‍ പീഡിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആഗസ്റ്റ് 4 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്രസ മാനേജരുടെ സഹോദരനും മറ്റ് പ്രതികളും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായും. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

പോലീസില്‍ പരാതിപ്പെടാതിരിക്കാനായി പെണ്‍കുട്ടിയെ പ്രതികള്‍ ഭയപ്പെടുത്തിയതായും,അതിനായി കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.അതേസമയം, സംസ്ഥാന ന്യൂനപക്ഷ വിഭാഗത്തിന്റെ ചെയര്‍മാന്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തി, ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.