അനധികൃത കുടിയേറ്റം, ഇന്ത്യക്കാരടക്കം 100 പേര്‍ യു.എസില്‍ പിടിയില്‍

Tuesday 14 August 2018 11:45 am IST

ന്യൂയോര്‍ക്ക്: അനധികൃതമായി കുടിയേറിയതിന് അമേരിക്കയില്‍ ഇന്ത്യക്കാരടക്കം 100 പേര്‍ പിടിയില്‍. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിയമലംഘനം നത്തി താമസിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്.  യു.എസ് ബോര്‍ഡര്‍ പട്രോള്‍ ആന്റ് ഇമിഗ്രേഷന്‍ അധികൃതരുടെ പരിശോധനയിലാണ് നടപടി. അഞ്ച് ദിവസമായി നീണ്ടു നില്‍ക്കുന്ന പരിശോധനയിലാണ് ഇത്രയുമധികം പേര്‍ പിടിയിലായത്. അതേസമയം, എത്ര ഇന്ത്യാക്കാരാണ് പിടിയിലായതെന്നത് സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മോക്സികോ, ഗ്വാട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്ന് എമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവരുന്ന തെരച്ചിലിനൊടുവിലാണ് നൂറോളം പേരെ പിടികൂടിയിരിക്കുന്നത്.

അനധികൃതമായി കുടിയേറിയവരെയും നാടു കടത്തപ്പെട്ട ശേഷം വീണ്ടും അനധികൃതമായി കുടിയേറിയവരെയുമാണ് പിടികൂടിയിരിക്കുന്നത്. പിടികൂടിയവര്‍ നിയമനടപടി നേരിടേണ്ടിവരും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെക്സസില്‍ നിന്നും കഴിഞ്ഞ ആഴ്ച അനധികൃതമായി കുടിയേറിയ 78 പേരെ പിടികൂടിയിരുന്നു. ഇതിലും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.