ന്യൂദല്‍ഹി: ഇന്ത്യന്‍ കറന്‍സി അച്ചടിക്കാന്‍ ചൈനീസ് കറന്‍സി പ്രിന്റിംഗ് കോര്പ്പറേഷന് കരാര്‍ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഇന്ത്യയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെയും ആര്‍ബിഐയുടേയും അച്ചടിശാലകളിലാണ്. ഇതു വരെയും അങ്ങനെ ആയിരുന്നു. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നോട്ടുകള്‍ ചൈനയില്‍ അച്ചടിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വന്നിരുന്നു. ഒരു ചൈനീസ് മാദ്ധ്യമത്തില്‍ ഇത്തരത്തില്‍ വാര്‍ത്ത വന്നുവെന്ന് കാണിച്ചായിരുന്നു പ്രചരണം.
ഇതോടെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എംപിയും, ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ ഇത് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നായിരുന്നു വാര്‍ത്തകള്‍. വ്യാജവാര്‍ത്തക്ക് കൂടുതല്‍ പ്രചരണം ലഭിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: