മഴക്കെടുതി; കേന്ദ്ര സംഘം വീണ്ടുമെത്തണമെന്ന് മുഖ്യമന്ത്രി

Tuesday 14 August 2018 1:57 pm IST

കൊച്ചി:  കേരളത്തില്‍ മഴക്കെടുതി മൂലം വൻ ദുരന്തങ്ങളാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം വീണ്ടും സംസ്ഥാനത്ത് എത്തണമെന്നും അദ്ദേഹം  പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

215 ഇടങ്ങളിലാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായത്. മഴ വരുത്തിവച്ച ദുരന്തങ്ങളില്‍ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് പേരെ ഇതുവരെ കാണാതായിട്ടുണ്ട്. 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത മഴയില്‍ 10,000 കിലോമീറ്റര്‍ റോഡും ഇല്ലാതായി- മുഖ്യമന്ത്രി പറഞ്ഞു. 

ജലസംഭരണ പരമാവധിയില്‍ എത്തിയത് മൂലം സംസ്ഥാനത്ത് 27 ഡാമുകള്‍ തുറക്കേണ്ടി വന്നു. ഇത് അസാധാരണമായ സാഹചര്യമാണെന്നും 8,316 കോടി രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.