അധോലോക ഗുണ്ടയ്ക്ക് ഗാന്ധിയന്‍ പഠനത്തില്‍ ഒന്നാം റാങ്ക്!!!

Tuesday 14 August 2018 2:18 pm IST

ന്യൂദല്‍ഹി: കൊലക്കേസുകള്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് മുംബൈ അധോലോക നേതാവ് അരുണ്‍ ഗാവ്‌ലി. ഇപ്പോള്‍ താമസം നാഗ്പ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍. കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നു.  കൊടും കുറ്റങ്ങള്‍ ചെയ്ത് ചോരകണ്ട് മരവിച്ച മനസ്. പക്ഷെ ഗാവ്ലി ഇപ്പോള്‍ അറിയപ്പെടുന്നത് മറ്റൊരു കാര്യത്തിനാണ്. ഗാന്ധിയന്‍ പഠനത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്. 

ഗാന്ധിയന്‍ പഠനവുമായി ബന്ധപ്പെട്ട പരീക്ഷയില്‍ ഇയാള്‍ നേടിയത് 80ല്‍ 74 മാര്‍ക്ക്!! മഹാത്മാ ഗാന്ധിയുടെ ജീവിതം,ആദര്‍ശം,സന്ദേശങ്ങള്‍, ചിന്തകള്‍ സമരങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിവയാണ് പഠന വിഷയം. സഹയോഗ് ട്രസ്റ്റ്, സര്‍വ്വോദയ ആശ്രമം, മുംബൈ സര്‍വ്വോദയ മണ്ഡല്‍ എന്നിവ ചേര്‍ന്ന് നടത്തിയ പരീക്ഷയില്‍ ഗാവ്‌ലി അടക്കം 160 തടവുകാര്‍ പങ്കെടുത്തു.

ഗാന്ധിയന്‍ ചിന്തയാണ് ഗാവ്‌ലി പഠിച്ചതും പരീക്ഷ എഴുതിയതും.  ട്രസ്റ്റി രവീന്ദ്ര ഭാസുരി പറഞ്ഞു. പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധമില്ല. വേണമെങ്കില്‍ എഴുതാം.80  ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉള്ളത്. പരീക്ഷ ജയിച്ചാല്‍ സര്‍ട്ടിഫിക്കറ്റും  ഖാദി വസ്ത്രങ്ങളുമാണ് സമ്മാനം. നാഗ്പ്പൂര്‍ കോര്‍പ്പറേഷന്‍ അംഗമായിരുന്ന ശിവസേനാ നേതാവ് കമലാകര്‍ ജാംസന്ദേക്കറെ വധിച്ച കേസില്‍ ഗാവ്‌ലി അടക്കം 11 പേര്‍ ജീവപര്യന്തം അനുഭവിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.