ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം കൈമാറി നടന്‍ മോഹന്‍‌ലാല്‍

Tuesday 14 August 2018 2:26 pm IST
കാബിനറ്റ് ബ്രീഫിംഗിനിടെ ചെക്ക് കൈമാറിയശേഷം അദ്ദേഹം അപ്പോള്‍ തന്നെ പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25 ലക്ഷം രൂപ നടന്‍ മോഹന്‍‌ലാല്‍ കൈമാറി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് മോഹന്‍ലാലെത്തി തുക കൈമാറിയത്.   

കാബിനറ്റ് ബ്രീഫിംഗിനിടെ ചെക്ക് കൈമാറിയശേഷം അദ്ദേഹം അപ്പോള്‍ തന്നെ പോവുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുമെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.