ന്യൂദല്‍ഹി: കേന്ദ്രം രാജ്യത്തെ, ജീവിക്കാന്‍ പറ്റിയ നഗരങ്ങളെ തെരഞ്ഞെടുത്തതില്‍ കേരളത്തിന് നാണിക്കാം. മുന്‍പിലെങ്ങും, കേരളത്തിലെ ഒരൊറ്റ നഗരവുമില്ല. സാക്ഷരത, ആരോഗ്യം, ജീവിതം നിലവാരം തുടങ്ങിയ കാര്യങ്ങള്‍ നിരത്തി കേരളം ഊറ്റം കൊള്ളുമ്പോഴാണ് ഈ നാണക്കേട്. നഗരവികസന മന്ത്രാലയം നടത്തിയ ആദ്യ പഠനത്തില്‍ കൊച്ചിക്ക് 45ാം സ്ഥാനമാണ്, തിരുവനന്തപുരത്തിന് 71 ാം സ്ഥാനവും. ഭരണം, സാമൂഹ്യ, സാമ്പത്തിക അവസ്ഥ, അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
111 നഗരങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഭരണത്തില്‍ മികവു കാട്ടിയെങ്കിലും മറ്റു മൂന്ന് സൂചകങ്ങളിലും കൊച്ചിയും തിരുവനന്തപുരവും താഴെയാണ്. ജീവിത സൂചകത്തില്‍ കൊച്ചിക്ക് 36.43 മാര്‍ക്കാണ് ലഭിച്ചത്. തിരുവനന്തപുരത്തിന് 32.11 മാര്‍ക്കും. സാമ്പത്തിക സൂചകത്തില്‍ അവസാന മൂന്നു നഗരങ്ങളിലാണ് തിരുവനന്തപുരം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ രണ്ടു നഗരങ്ങളും വളരെ മോശമാണ്. ഇക്കാര്യങ്ങളില്‍ മുന്നിലാണെന്നാണ് കേരളത്തിന്റെ എപ്പോഴുമുള്ള പൊങ്ങച്ചം.
പൂനെയാണ് മികച്ച നഗരം. നവി മുബൈ, ഗ്രേറ്റര്‍ മുംബൈ ഇന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 65ാം സ്ഥാനത്താണ് ന്യൂദല്‍ഹി. പതിനാലാം സ്ഥാനത്താണ് ചെന്നൈ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: