സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; പലയിടത്തും ഉരുള്‍‌പൊട്ടല്‍

Tuesday 14 August 2018 2:42 pm IST
ഇടുക്കി നെടുങ്കണ്ട കൈലാസപ്പാറയില്‍ ഉരുള്‍‌പൊട്ടി വ്യാപക നാശനഷ്ടം ഉണ്ടായി. കോഴിക്കോട് തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍‌പൊട്ടി താത്ക്കാലിക പാലം ഒലിച്ചു പോയി.

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വയനാട്ടിലും ഇടുക്കിയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

ഇടുക്കി നെടുങ്കണ്ടം കൈലാസപ്പാറയില്‍ ഉരുള്‍‌പൊട്ടി വ്യാപക നാശനഷ്ടം ഉണ്ടായി. അടിമാലിയില്‍ സ്വകാര്യ വ്യക്തിയുടെ അണക്കെട്ട് പൊട്ടി. കോഴിക്കോട് തിരുവമ്പാടി മറിപ്പുഴയില്‍ ഉരുള്‍‌പൊട്ടി താത്ക്കാലിക പാലം ഒലിച്ചു പോയി. ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പാലക്കാട് ജില്ലയിലെ മൈലാടിപ്പാറയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പന്തീരായിരമേക്കര്‍ മൂലേപ്പാടം പത്താം ബ്ലോക്കിലും ആഢ്യന്‍പാറയ്ക്കും മീതെ വെള്ളരിമലയിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. 

കണ്ണൂരിലും കനത്ത മഴയാണ് പെയ്യുന്നത്. കൊട്ടിയൂരില്‍ വീണ്ടും ഉരുള്‍പൊട്ടി.  അയ്യന്‍‌കുന്ന് പഞ്ചായത്തിലെ ഏഴാംകടവില്‍ രണ്ട് നടപ്പാലങ്ങള്‍ ഒലിച്ചുപോയി. ബാവലിപ്പുഴയും ചീങ്കണ്ണിപ്പുഴയും കരകവിഞ്ഞൊഴുകുന്നു. താമരശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിച്ചിലുണ്ടായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.