ജമ്മു- ശ്രീനഗര്‍ നാഷണല്‍ ഹൈവേയില്‍ മണ്ണിടിച്ചില്‍

Tuesday 14 August 2018 2:55 pm IST

ജമ്മു : കനത്ത മഴയെ തുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ നാഷണല്‍ ഹൈവേയില്‍ മണ്ണിടിച്ചില്‍. രംബന്‍ ജില്ലയിലും ഉധംപൂര്‍ ജില്ലയിലുമാണ് ഒന്നനിലധികം തവണ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തെതുടര്‍ന്ന് ജമ്മു- ശ്രീനഗര്‍ ഹൈവേയില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ഗതാഗത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലയിലെ പലയിടത്തും ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഴ കുറഞ്ഞെങ്കില്‍ മാത്രമേ തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുള്ളു. പല ഭാഗങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുന്നതിനാല്‍ ഹൈവേ പരിസരങ്ങള്‍ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.