ബോട്ടിലിടിച്ചത് ദേശശക്തി തന്നെ; ക്യാപ്റ്റനും ഒരു ജീവനക്കാരനും കസ്റ്റഡിയില്‍

Tuesday 14 August 2018 4:12 pm IST
മംഗളുരു തുറമുഖത്ത് വച്ച് മട്ടാഞ്ചേരി പോലീസാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനായി ചെന്നൈയില്‍ നിന്നും ഇറാനിലേക്ക് പോകവേയാണ് മുനമ്പം കപ്പല്‍ ചാലില്‍ വച്ച് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്.

കൊച്ചി: മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച കപ്പല്‍ എം.വി ദേശശക്തിയെന്ന് സ്ഥിരീകരണം. ഇതേത്തുടര്‍ന്ന് കപ്പലിന്റെ ക്യാപ്റ്റനെയും ഒരു ജീവനക്കാരനെയും കസ്റ്റഡിയിലെടുത്തു. മറൈന്‍ മര്‍ക്കന്റൈയില്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. 

മംഗളുരു തുറമുഖത്ത് വച്ച് മട്ടാഞ്ചേരി പോലീസാണ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനായി ചെന്നൈയില്‍ നിന്നും ഇറാനിലേക്ക് പോകവേയാണ് മുനമ്പം കപ്പല്‍ ചാലില്‍ വച്ച് കപ്പല്‍ ബോട്ടില്‍ ഇടിച്ചത്. കപ്പലിന്റെ വെള്ളത്തിനടിയിലുള്ള ഭാഗങ്ങളില്‍ നടത്തിയ വിശദ പരിശോധനയിലാണ് ബോട്ടില്‍ ഇടിച്ചത് ദേശശക്തിയെന്ന സൂചന ലഭിച്ചത്. 

അപകടത്തില്‍ മലയാളി അടക്കം നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. എട്ടു പേരെ കാണാതായി. രണ്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു. തങ്ങളല്ല ബോട്ടില്‍ ഇടിച്ചതെന്നായിരുന്നു കപ്പല്‍ ജീവനക്കാര്‍ ആദ്യം നല്‍കിയ മൊഴി. പിന്നീട് ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളുരുവില്‍ നങ്കൂരമിടുകയും വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.