മുന്തിരി ചട്‌നി

Wednesday 15 August 2018 1:04 am IST

കുരുവില്ലാത്ത പച്ചമുന്തിരി: രണ്ട് കപ്പ് 

കായം: കാല്‍ ടീസ്പൂണ്‍

ഉലുവ: അര ടീസ്പൂണ്‍

കടുക്: അര ടീസ്പൂണ്‍

ഉരച്ചെടുത്ത ഇഞ്ചി: ഒരു ടേബിള്‍ സ്പൂണ്‍

ഉണക്കമുളക് ചതച്ചത്: ഒരു ടേബിള്‍ സ്പൂണ്‍

പഞ്ചസാര: അരകപ്പ് 

പാചക എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍

വെള്ളം :രണ്ട് ടേബിള്‍ സ്പൂണ്‍

വിനാഗിരി: ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ്: പാകത്തിന്

പാകം ചെയ്യുന്ന വിധം: മുന്തിരി കഴുകി വൃത്തിയാക്കി നീളത്തില്‍ രണ്ടായി മുറിക്കുക. എണ്ണ ചൂടാക്കി കായപ്പൊടിയും ഉലുവയും ചൂടാക്കുക. ഒപ്പം കടുകും ചേര്‍ക്കുക. കടുക് പൊട്ടിയ ശേഷം ഇഞ്ചി അരിഞ്ഞത് ചേര്‍ത്ത് ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക. ചതച്ച മുളക് ചേര്‍ത്ത് വഴറ്റിയശേഷം മുറിച്ചുവച്ച മുന്തിരി, പഞ്ചസാര, ഉപ്പ്, വെള്ളം, വിനാഗിരി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ചെറുതീയില്‍ തിളപ്പിക്കുക. നന്നായി ഇളക്കി വെള്ളമില്ലാതെ കുറുക്കിയെടുക്കുക. തണുത്തശേഷം ഭരണയിലോ ഗ്ലാസ് ജാറുകളിലോ വായുകടക്കാത്ത വിധം ഭദ്രമായടച്ച് സൂക്ഷിക്കാം.

തയ്യാറാക്കിയത്: പ്രബീന ചോലയ്ക്കല്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.