ചൈന ലഡാക്കില്‍ കടന്നുകയറിയതായി റിപ്പോര്‍ട്ട്; സൈന്യം നിഷേധിച്ചു

Wednesday 15 August 2018 1:19 am IST

ന്യൂദല്‍ഹി: ലഡാക്കില്‍ ചൈനീസ് സൈന്യം നാടോടികളുടെ വേഷമണിഞ്ഞ് പശുക്കളുമായി അതിര്‍ത്തി കടന്ന് നാനൂറ് മീറ്ററോളം ഉള്ളില്‍ കയറിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കില്‍ കയറി  അഞ്ച് കൂടാരങ്ങള്‍ വച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  പലയിടങ്ങൡലാണ് കടന്നുകയറ്റമെന്നും റിപ്പോര്‍ട്ടിലുണ്ട്.

 എന്നാല്‍ സൈന്യം ഇത് നിഷേധിച്ചു. ജൂലൈ ആദ്യമാണ് സംഭവമെന്നും ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിട്ടും ഇവര്‍ മടങ്ങയില്ലെന്നുമാണ് റിപ്പോര്‍ട്ടുകളില്‍. ഇതില്‍ മൂന്നു കൂടാരങ്ങള്‍ അവര്‍ തന്നെ  എടുത്തു മാറ്റിയത്രേ. ഇന്ത്യന്‍ ചൈനീസ് കമാന്‍ഡര്‍മാരുടെ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇത്. നെര്‍ലോങ്ങില്‍ വഴിവെട്ടാനുള്ള ലഡാക്ക് ഭരണകൂടത്തിന്റെ നടപടിയില്‍ ചൈന എതിര്‍പ്പു പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന തര്‍ക്കം ഉന്നയിക്കുന്ന   ഡെംചോക്ക്, ലഡാക്ക് മുതല്‍ അരുണാചല്‍ വരെ നീണ്ടു കിടക്കുന്ന പ്രദേശമാണ്. രണ്ടു സൈന്യവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പോര്‍വിളികള്‍ നടക്കുന്നതും ഇവിടെയാണ്. ഇവിടെ കടന്നുകയറ്റങ്ങള്‍ പതിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.