തെരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പതിനൊന്നുകാരന്‍

Wednesday 15 August 2018 1:20 am IST

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പു സംവിധാനത്തിന്റെ വെബ്‌സൈറ്റ് പത്തു മിനിറ്റില്‍ ഹാക്ക് ചെയ്ത് പതിനൊന്നു വയസുകാരന്‍ അധികൃതരെ ഞെട്ടിച്ചു. 

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടക്കാല തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഈ സംഭവം. വെബ്‌സൈറ്റ് ഹാക് ചെയ്ത് തട്ടിപ്പു കാണിച്ചതല്ല ഈ പയ്യന്‍.

ഫ്‌ളോറിഡയില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്ന ലോക ഹാക്കേഴ്‌സ് കണ്‍വെന്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് മുപ്പത്തഞ്ചു കുട്ടികളോടു യുഎസ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ആറു മുതല്‍ പതിനേഴു വയസുവരെയുള്ള കുട്ടികളായിരുന്നു അവര്‍.

ഇവരില്‍ പതിനൊന്നു വയസുള്ള ആണ്‍കുട്ടി ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പു വെബ്‌സൈറ്റ് പത്തു മിനിറ്റില്‍ ഹാക്ക് ചെയ്തു. 

വെബ്‌സൈറ്റിലെ പേരുകള്‍ മാറ്റിയ പയ്യന്‍ ചില പട്ടികകള്‍ മാറ്റിമറിച്ചു. 

അമേരിക്കയിലെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഒട്ടും സുരക്ഷിതമല്ല എന്ന് അധികൃതരെ അറിയിക്കാനായിരുന്നു ഇത്തരത്തില്‍ നീക്കം നടത്തിയത്. വെബ്‌സൈറ്റില്‍ ചേര്‍ത്തിരുന്ന ചില സ്ഥാനാര്‍ഥികളുടെ പേരുകളാണ് മാറ്റിയത്. 

ഹാക്ക് ചെയ്തതിന്റെ വിശദാംശങ്ങള്‍ കണ്‍വെന്‍ഷന്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.