പൊതുതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍

Wednesday 15 August 2018 1:26 am IST

ന്യൂദല്‍ഹി:  ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള നിര്‍ദേശം ലോ കമ്മീഷന്‍ പരിശോധിച്ചു വരുന്നതിനിടയില്‍  അടുത്ത ലോക്‌സഭാ സഭാ തെരഞ്ഞെടുപ്പ് പതിവു പോലെ നടത്താനുള്ള മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍. 2019  ഏപ്രില്‍, മെയ് മാസങ്ങളിലാണ് ലോക്‌സഭയിലേക്കും അഞ്ച് സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുക. 

തെരഞ്ഞെടുപ്പിനാവശ്യമായ 17. 4 ലക്ഷം അധിക വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവി പാറ്റ്) യൂണിറ്റുകള്‍, 13.95 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍, 9.3 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. 

ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങള്‍. ഇലക്‌ട്രോണിക്‌സ് വോട്ടിങ്ങ് മെഷീനുകള്‍ നിര്‍മിക്കാനുള്ള ചുമതല  ഭാരത് ഇലക്േ്രടാണിക്‌സ് ലിമിറ്റഡിനും  ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കുമാണ് നല്‍കിയിരിക്കുന്നത്. സപ്തംബറോടെ  അവ ലഭ്യമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.