ജിഎസ്ടി മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 31 വരെ അവസരം

Wednesday 15 August 2018 1:28 am IST

തിരുവനന്തപുരം: ജിഎസ്ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഗസ്റ്റ് 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 

വാറ്റ്, സര്‍വീസ് ടാക്‌സ് തുടങ്ങിയ രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികള്‍ക്കാണ് ജിഎസ്ടിയിലേക്ക് മാറുന്നതിന് താല്‍ക്കാലിക ഐഡി നല്‍കിയിരുന്നത്. താല്‍ക്കാലിക ഐഡി ലഭിച്ചിട്ടും ജിഎസ്ടി മൈഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം നല്‍കു

ന്നത്. 

മൈഗ്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലാത്ത വ്യാപാരികള്‍ നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ തയ്യാറാക്കി ജിഎസ്ടി അധികാരിക്ക് നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ അംഗീകരിക്കുന്നതോടെ പുതിയ ജിഎസ്ടി നമ്പര്‍ വ്യാപാരിയുടെ ഇ-മെയിലില്‍ ലഭിക്കും. 

തുടര്‍ന്ന് പുതുതായി ലഭിച്ച ജിഎസ്ടി നമ്പര്‍, ആക്‌സസ് ടോക്കണ്‍, എആര്‍എന്‍ നമ്പര്‍ എന്നിവയും പഴയ ജിഎസ്ടി നമ്പരും സപ്തംബര്‍ 30 ന് മുന്‍പായി migration@gstn.org.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.