സപ്ലൈകോയ്ക്ക് വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ലെന്ന് പഠനം

Wednesday 15 August 2018 1:29 am IST

തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ 1406 റീട്ടെയില്‍ കടകള്‍ വഴി വിലക്കുറവില്‍ സാധനങ്ങള്‍ വിറ്റഴിച്ചിട്ടും കേരളത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ആകുന്നില്ലെന്നു പഠനം. 2012-17 കാലഘട്ടത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ദേശീയതലത്തില്‍ 37 ശതമാനം ആയി ഉയര്‍ന്നു. കേരളത്തില്‍ അത് 50.61 ശതമാനം ആയി ഉയര്‍ന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് സപ്ലൈകോയുടെ മോശമായ പ്രകടനത്തെയാണെന്നു കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക്ക് പോളിസി റിസര്‍ച്ചിന്റെ പഠനം ചൂണ്ടിക്കാട്ടുന്നു.

  സപ്ലൈകോയിലൂടെ ഒരു ഉപഭോക്താവിന് ഒരു മാസം ലഭിക്കുന്ന സബ്സിഡിയുടെ മൂല്യം 121.60 രൂപ ആണ്. എന്നാല്‍ സപ്ലൈകോ നടത്തുന്നതിലൂടെ ഈ ഗുണമൂല്യം ഉപഭോക്താവിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് 61 രൂപ കൂടുതല്‍ ചെലവഴിക്കേണ്ടി വരുന്നു. 

സപ്ലൈകോയുടെ സാമ്പത്തിക പ്രകടനത്തിലും ഗുരുതരമായ വീഴ്ചകള്‍ പഠനം കണ്ടെത്തുന്നു. കേരളത്തിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മറ്റു പല കാരണങ്ങള്‍ മൂലമാകാമെന്നും പഠനത്തിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.