വിജയാ ബാങ്കും എച്ച്ഡിഎഫ്‌സി ലൈഫും ധാരണാപത്രം ഒപ്പിട്ടു

Wednesday 15 August 2018 1:37 am IST

കൊച്ചി: മുന്‍നിര ദേശസാല്‍കൃത ബാങ്കായ വിജയാ ബാങ്കും എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയും ബാങ്കഷ്വറന്‍സ് കരാറില്‍ ഒപ്പുവച്ചു. നിക്ഷേപവും വായ്പയും എന്ന ബാങ്കിന്റെ പ്രവര്‍ത്തനത്തിനപ്പുറം ഇടപാടുകാര്‍ക്ക്, ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് കരാറിന്റെ ഉദ്ദേശ്യമെന്ന് വിജയാ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശങ്കരനാരായണന്‍ പറഞ്ഞു. വിജയാബാങ്കിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ 2129 ബ്രാഞ്ചുകളാണുള്ളത്. 2171 എടിഎമ്മും 32 റീജിയണല്‍ ഓഫീസുകളും 16 ദശലക്ഷം ഇടപാടുകാരും ഉണ്ട്. 

ശൃംഖല വഴി എച്ച്ഡിഎഫ്‌സി ലൈഫിന്റെ സാന്നിധ്യം ശക്തമാക്കുകയും കൂടുതല്‍ ആളുകളിലേക്ക് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയുമാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് എച്ച്ഡിഎഫ്‌സി ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. എച്ച്ഡിഎഫ്‌സി ലൈഫിന് 413 ശാഖകളും 163 ബാങ്കഷ്വറന്‍സ് പങ്കാളികളും 26 പരമ്പരാഗതമല്ലാത്ത വിതരണ പങ്കാളികളും 77,000 വ്യക്തിഗത ഏജന്‍സികളും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.